tumblr hit counter

സ്കൂള്‍ അഡ്മിനിസ്ട്രേഷന്‍ സോഫ്ട് വെയറിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഈ പേജിലെ ഡൗണ്‍ലോഡ് എന്ന ടൈറ്റിലിന് താഴെ Edu Tracer എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് email ചെയ്യുക.

  Edu Tracer - School Administrative software

മേന്മകള്‍
  • ഒന്നാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പൂര്‍ണ വിവരങ്ങള്‍ അനായസം കൈകാര്യം ചെയ്യാനാകും
  • പ്രവേശനം മുതല്‍ ടി.സി.,സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ എക്സ്ട്രാക്ട്, SSLC A list, HSS  .......
  • പി.ടി.എ. വരവു ചെലവു കണക്കുകള്‍, കുട്ടികളുടെ ഫീ, ബസ് ചാര്‍ജ്ജ് എന്നിവ കൈകാര്യം ചെയ്യാനാകും
  • സ്പെഷ്യല്‍ ഫീ. രസീതി, കണ്‍സോളിഡേറ്റട് ലിസ്റ്റ് തുടങ്ങിയവ പ്രിന്റ് ചെയ്യാം
  • അഡ്മിഷന്‍ രജിസ്റ്റര്‍, അറ്റന്റന്‍സ് രജിസ്റ്റര്‍, ഉച്ചക്കഞ്ഞി രജിസ്റ്റര്‍, ആറാം പ്രവര്‍ത്തി ദിവസങ്ങളിലെ ഫോമുകള്‍,
ABSTRACT :- Language, Caste, Category, Religeon,
Age,  Spl.Fee,  Noon  feeding,  Grant,  MGS,  ....
LIST :- Admission register, Attendance register, Noon feeding register, Special Fee Rec.,
 Lumpsum  grat  aquittance- list, CWSN Aqu.- list,PTA Accounting , Salary Statement

Edu Tracer ഉപയോഗക്രമം (സഹായം pdf- ഇവിടെ ക്ലിക്ക് ചെയ്യുക)

പുതിയ ഡാറ്റ ഫീഡ് ചെയ്യുന്നതിന്

  • ഈ വര്‍ഷത്തെ പുതിയ അഡ്മിഷന്‍ ചേര്‍ക്കുന്നതിന്

  1. ഏറ്റവും പുതിയ അഡ്മിഷന്‍ നമ്പര്‍ (ഈ വര്‍ഷത്തെ) കണ്ടുപിടിച്ച് Administration മെനുവിലെ configure.odbc മെനുവില്‍ ക്ലിക്ക് ചെയ്ത് വരുന്ന ജാലകത്തിലെ ലേറ്റസ്റ്റ് അഡ്മിഷന്‍ നമ്പര്‍ എന്ന ഭാഗത്ത് എന്റര്‍ ചെയ്ത് set ബട്ടണ്‍ അമര്‍ത്തുക.

  2. Transaction മെനുവിലെ New admission ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ജാലകത്തില്‍ ഡേറ്റ് ഓഫ് അഡ്മിഷന്‍ തൊട്ട് ഡാറ്റ ഫീഡ് ചെയ്യുക.

  3. അച്ഛന്റെ പേരും രക്ഷിതാവിന്റെ പേരും ഒന്നാണെങ്കില്‍ അച്ഛന്റെ പേര് അടിച്ച് എന്റര്‍ ചെയ്യുക. ഒരിക്കലും രക്ഷിതാവിന്റെ പേരിന്റെ സ്ഥാനത്ത് അടിക്കരുത്.

  4. രക്ഷിതാവ് അമ്മയാണെങ്കില്‍ അച്ഛന്റെ പേര് അടിച്ച് എന്റര്‍ ചെയ്യുമ്പോള്‍ വരുന്ന രക്ഷിതാവിന്റെ സ്ഥാനത്തെ പേര് Delete ചെയ്യുക. അമ്മയുടെ പേരിന്റെ സ്ഥാനത്ത് പേര് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

  5. അമ്മയും അച്ഛനുമല്ല രക്ഷിതാവ് എങ്കില്‍ മാത്രം Name of guardian എന്ന ഭാഗത്ത് പേര് അടിക്കുക

  6. രക്ഷിതാവിന്റെ തൊഴില്‍ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ഇല്ലെങ്കില്‍ F2 ബട്ടണ്‍ അടിച്ച് അവിടെ ചേര്‍ക്കുക

  7. വീട്ട് പേര്, പോസ്റ്റ് , ജില്ല-പിന്‍കോഡ് എന്നിവ അതേ തരത്തല്‍ തന്നെ അടിക്കുക

  8. മതം ജാതി എന്നിവ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും മാത്രം തെരഞ്ഞെടുക്കുക

  • പഴയ ഡാറ്റ ചേര്‍ക്കുന്നതിന്

  1. ഇപ്പോള്‍ നിലവില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെയും (മുന്‍വര്‍ഷത്തെ അഡ്മിഷന്‍), നിലവിലില്ലാത്ത കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ക്കുന്നത് Transaction മെനുവിലെ Old data entry യിലാണ്.

  2. ഇപ്പോള്‍ നിലവില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളിലെ (മുന്‍വര്‍ഷത്തെ അഡ്മിഷന്‍) ഏറ്റവും സീനിയറായ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ കണ്ടുപിടിച്ച് Administration മെനുവിലെ configure.odbc യിലെ old admission Nc ല്‍ ഫീഡ് ചെയ്ത് set ബട്ടണ്‍ അടിക്കുക. അതിലെ തന്നെ അക്കാദമിക് ഇയര്‍ എന്ന സ്ഥാനത്ത് കുട്ടി ചേര്‍ന്ന വര്‍ഷം ടൈപ്പ് ചെയ്ത് സെറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  3. പഴയ ഡാറ്റ ഫീഡ് ചെയ്യുന്നതിന് HELP മെനു കാണുക. മലയാളത്തില്‍ ലഭിക്കുന്നതിന് ML-TT KARATHIKA ഇന്‍സ്റ്റാള്‍ ചെയ്യുക

SETUP (മതം, ജാതി, കാറ്റഗറി, രക്ഷിതാവിന്റെ തൊഴില്‍, തൊട്ടടുത്ത സ്കൂളുകള്‍, എക്കൗണ്ട് എന്നിവ തയ്യാറാക്കുന്നതിന്)

  1. കൂട്ടിച്ചേര്‍ക്കേണ്ട / എഡിറ്റ് ചെയ്യേണ്ട സബ്മെനു (ജാതി, സ്കൂള്‍, അടയാളം, ....... ) തെരഞ്ഞെടുക്കുക

  2. ജാതി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിലെ മതം, കാറ്റഗറി എന്നിവ ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് മാത്രം select ചെയ്യുക. ഒരിക്കലും അവിടെ ടൈപ്പ് ചെയ്യരുത്. ജാതി കോഡുകള്‍ ആവര്‍ത്തിക്കരുത്

  3. Nearest school കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഹൈസ്കൂളുകള്‍ ചേര്‍ക്കുമ്പോള്‍ Higher എന്ന ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യുക. ചെറിയ സ്കൂള്‍ ലിസ്റ്റ് ടി.സി ലിസ്റ്റില്‍ ലഭിക്കുന്നതിന് Ctrl+T അമര്‍ത്തുക.

നിലവിലുള്ള (ഇപ്പോള്‍ സ്കൂളില്‍ പഠനം തുടരുന്ന) കുട്ടികളെ നിലവിലുള്ള അധ്യയന വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുന്നതിന് (സോഫ്ട്‍വെയര്‍ ഉപയോഗം തുടങ്ങുന്ന വര്‍ഷം മാത്രം)

  • ഡാറ്റ ഫീഡ് ചെയ്തതിന് ശേഷം മാത്രം

  • Transaction → Edit എന്ന് ക്ലിക്ക് ചെയ്യുക. ഒരു വിന്‍ഡോ തുറന്ന് വരുന്നു.

  • Admission No. എന്ന ഭാഗത്ത് ടൈപ്പ് ചെയ്യുക

  • ബോക്സില്‍ കുട്ടിയുടെ sid, പേര് എന്നിവ വരുന്നു

  • പേരില്‍ ക്ലിക്ക് ചെയ്ത് Retrieve Data എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

  • ഡാറ്റ റീട്രൈവ് ചെയ്ത് Edit Window വരും. അവിടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി Save ചെയ്യുക.

  • അടുത്ത കുട്ടിയെ Edit ചെയ്യുന്നതിന് Edit Window യിലെ Admission No. എന്ന സ്ഥാനത്ത് അഡ്മിഷന്‍ നമ്പര്‍ നല്‍കി Enter ബട്ടണ്‍ അമര്‍ത്തുക.

  • ശ്രദ്ധിക്കുക. ഇപ്പോള്‍ സ്കൂളില്‍ പഠനം തുടരുന്ന കുട്ടികളെ മാത്രമേ ഈ വിന്‍ഡോയില്‍ എഡിറ്റ് ചെയ്യാവൂ. സോഫ്ട്‍വെയര്‍ സ്കൂളുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങുന്ന വര്‍ഷം ക്ലാസ് അധ്യാപകരെ ഉപയോഗിച്ച് മാത്രം എഡിറ്റ് ചെയ്യുക. എഡിറ്റ് ചെയ്യുമ്പോള്‍ ഡിവിഷന്‍, ക്ലാസ്, ഭാഷ എന്നിവ നല്‍കുന്നതിന് ശ്രദ്ധിക്കുക. ഈ വിന്‍ഡോയില്‍ എഡിറ്റ് ചെയ്ത കുട്ടികള്‍ മാത്രമേ തുടരുന്ന അധ്യയന വര്‍ഷത്തില്‍ ക്ലാസില്‍/ഡിവിഷനില്‍ ഉണ്ടായിരിക്കുകയുള്ളൂ.

  • തനതു വര്‍ഷം തന്നെ ചേര്‍ക്കുന്ന കുട്ടികളെ (Transaction → New Admission എന്നതില്‍) എഡിറ്റ് ചെയ്യുന്നതിന് പ്രസ്തുത വിന്‍ഡോയില്‍ തന്നെയുള്ള Edit എന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും

പഠനം നിര്‍ത്തിയ കുട്ടികളെ എഡിറ്റ് ചെയ്യുന്നതിന്

  • Transaction → Data Entry Old Students → Edit

  • വിന്‍ഡോ തുറന്ന് വരുന്നു.

  • Admission No. എന്ന ഭാഗത്ത് ടൈപ്പ് ചെയ്യുക

  • ബോക്സില്‍ കുട്ടിയുടെ sid, പേര് എന്നിവ വരുന്നു

  • പേരില്‍ ക്ലിക്ക് ചെയ്ത് Retrieve Data എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

  • ഡാറ്റ റീട്രൈവ് ചെയ്ത് Edit Window വരും. അവിടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി Save ചെയ്യുക.

എക്സട്രാക്ട്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിന്

  1. Report മെനുവിലെ search ല്‍ ക്ലിക്ക് ചെയ്യുക

  2. തുറന്ന് വരുന്ന ജാലകത്തിലെ serch text എന്ന ബോക്സില്‍ തെരയേണ്ട കുട്ടിയുടെ പേര് (ആദ്യാക്ഷരങ്ങള്‍) നല്‍കി Name എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് രക്ഷിതാവ്, കുടുംബപ്പേര് എന്നിയില്‍ ഫില്‍ട്ടര്‍ ചെയ്ത് കണ്ടുപിടിക്കുക

  3. കുട്ടിയുടെ അഡ്മിഷന്‍ നമ്പറില്‍ ക്ലിക്ക് ചെയ്യുക. ആ അഡ്മിഷന്‍ നമ്പര്‍ Print Extract എന്ന ഭാഗത്ത് വന്നാല്‍ ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (Help കാണുക)

  4. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് , സര്‍ട്ടിഫിക്കറ്റില്‍ വരേണ്ടതായ വാക്യം search text എന്നതിന്റെ മുന്‍ഭാഗത്തെ ബോക്സില്‍ ടൈപ്പ് ചെയ്ത്, കുട്ടിയെ മുകളിലേത് പോലെ കണ്ടുപിടിച്ച് പ്രിന്റ് സര്‍ട്ടിഫിക്കറ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക

CLASS ADMINISTRATION

  • Transaction → Class administration

ഒരു വിന്‍ഡോ തുറന്ന് വരുന്നു. തുറന്ന് വരുന്ന വിന്‍ഡോയില്‍ Noon feeding, Free books, Special Fee (1st , 2nd Term) Promotion Date എന്നീ റേഡിയോ ബട്ടണുകള്‍ ആവശ്യമുള്ളത് സെലക്ട് ചെയ്ത് ഉപയോഗിക്കുക.

Class, Div. എന്നിവ സെലക്ട് ചെയ്താല്‍ പ്രസ്തുത ക്ലാസിലെ കുട്ടികള്‍ വരും. മൊത്തമായി സെലക്ട് ചെയ്യുന്നതിന് select All എന്നതില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമില്ലാത്തവരെ ടിക് ഒഴിവാക്കി Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

  • ഒന്നാം ഭാഷ മാറ്റുന്നതിന്

Class administration വിന്‍ഡോയില്‍ സെലക്ട് ചെയ്ത ക്ലാസിലെ കുട്ടികളില്‍ ഭാഷ മാറ്റേണ്ട കുട്ടിയുടെ നേരെ Lang എന്നതിന് നേരെ Malayalam – M, Sanskrit – S, Arabic – A, Urudu – U എന്ന രീതിയില്‍ മാറ്റുക. Set Lang എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഭാഷ മാറുന്നതനുസരിച്ച് നിറം മാറുന്നു.

  • CWSN കുട്ടികളെ രേഖപ്പെടുത്തുന്നതിന്

Class administration വിന്‍ഡോയില്‍ സെലക്ട് ക്ലാസിലെ കുട്ടികളെ, CWSN ആയി രേഖപ്പെടുത്തേണ്ടതായ കുട്ടിയുടെ നേരെ മൗസ് വെച്ച് ഡബ്ള്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിന്‍ഡോയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി Save ചെയ്യുക. ഗ്രാന്റിന് അര്‍ഹതയുള്ള കുട്ടിയുടെ ഗ്രാന്റ് എന്നതിന് നേരെ ടിക്ക് ചെയ്യുക. സംഖ്യ രേഖപ്പെടുത്തുക.

  • ടെര്‍മിനേഷന്‍ രേഖപ്പെടുത്തുന്നതിന്

Class administration വിന്‍ഡോയില്‍ സെലക്ട് ക്ലാസിലെ കുട്ടികളെ, CWSN ആയി രേഖപ്പെടുത്തേണ്ടതായ കുട്ടിയുടെ നേരെ മൗസ് വെച്ച് ഡബ്ള്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിന്‍ഡോയില്‍ കാരണം കാണിച്ച് Terminate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (ശ്രദ്ധിക്കുക – എന്നാണോ ടെര്‍മിനേറ്റ് ചെയ്യുന്നത് അന്നേ ദിവസത്തെ തീയ്യതി ടെര്‍മിനേറ്റ് ചെയ്യുന്നതിന് മുമ്പായി സിസ്റ്റത്തില്‍ മാറ്റുക)

  • ക്ലാസില്‍ ഇരിക്കുന്ന വര്‍ഷം രേഖപ്പെടുത്തുന്നതിന്

Class administration വിന്‍ഡോയില്‍ സെലക്ട് ക്ലാസിലെ കുട്ടികളെ, CWSN ആയി രേഖപ്പെടുത്തേണ്ടതായ കുട്ടിയുടെ നേരെ മൗസ് വെച്ച് ഡബ്ള്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിന്‍ഡോയില്‍ ചേര്‍ത്ത വര്‍ഷത്തില്‍ ക്ലിക്ക് ചെയ്ത്ത് വര്ഷം രേഖപ്പെടുത്തുക. (സോഫ്ട്‍വെയര്‍ ഉപയോഗിക്കുന്ന ആദ്യ വര്‍ഷത്തില്‍ മാത്രം)

ടി.സി. എടുക്കുന്നതിന്

  1. Administration → Transfer Certificate എന്ന രീതിയില്‍ തെരഞ്ഞെടുക്കുക. ഒരു വിന്‍ഡോ വരുന്നു

  • ക്ലാസും ഡിവിഷനും തെരഞ്ഞെടുക്കുക.

  • വരുന്ന കുട്ടികളില്‍ നിന്നും ടി.സി. എടുക്കേണ്ട കുട്ടിയെ തെരഞ്ഞെടുക്കുക.

  • വലത് ഭാഗത്ത് പ്രസ്തുത കുട്ടിയുടെ വിവരങ്ങള്‍ വരും.

  • തെറ്റുണ്ടെങ്കില്‍ Edit ചെയ്യുക.

  • മറ്റു വിവരങ്ങള്‍ നല്‍കി Issue TC എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  • സന്ദേശങ്ങള്‍ ശ്രദ്ധിക്കുക.

  • School to which proceeding എന്നതിന്റെ ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയതാല്‍ തൊട്ട് മുകളിലുള്ള സ്കൂളുകള്‍ വരും. അതേ തട്ടിലുള്ള (ചെറിയ സ്കൂളുകള്‍) ലഭിക്കുന്നതിന് Ctrl + T അടിക്കുക.

Re-print റീ പ്രിന്റ് ടി.സി.

  • ഒരിക്കല്‍ എടുത്ത ടി.സി.യില്‍ തെറ്റുണ്ടെങ്കിലോ മറ്റു സന്ദര്‍ഭങ്ങളിലും റീ പ്രിന്റ് ചെയ്യാം.

  • Reprint TC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

  • ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ റീ പ്രിന്റ് ചെയ്യേണ്ട കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയത് Enter ചെയ്യുക. Year of Admission ഒരു വിന്‍ഡോയില്‍ വരുന്നു. വര്‍ഷത്തില്‍ മൗസ് വെച്ച് ക്ലിക്ക് ചെയ്യുക. TC No. വരും. Retrive എന്നതില്‍ ക്ലിക്ക് ചെയ്യുക. ടി.സി റീ ട്രൈവ് ചെയ്യും.

  • വരുന്ന വിന്‍ഡോയില്‍ Print എന്നതില്‍ ക്ലിക്ക് ചെയ്യുക. Last attended school, Total Working days, Present, TC date, Date of Issue TC എന്നിവയില്‍ തെറ്റുണ്ടെങ്കില്‍ Edit TC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. മാറ്റങ്ങള്‍ വരുത്തി Update TC യില്‍ ക്ലിക്ക് ചെയ്യുക. Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  • മറ്റു വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് Transaction → Data Entry Old Students → Edit എന്നതില്‍ എഡിറ്റ് ചെയ്ത് TC Reprint ചെയ്യുക.

പെണ്‍കുട്ടികളുടെ സ്കോളര്‍ഷിപ്പ് രേഖപ്പെടുത്തുന്നതിന്

  • Transaction → Scholarship Girls – Mark തുറന്ന് വരുന്ന വിന്‍ഡോയില്‍ ക്ലാസ്, ഡിവിഷന്‍ തെരഞ്ഞെടുക്കുക.

  • കുട്ടികളെ Select ചെയ്ത് വരുമാനം, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കുക. നിര്‍ദേശങ്ങള്‍ പാലിക്കുക

മൈനോറിറ്റി സ്കോളര്‍ഷിപ്പ് രേഖപ്പെടുത്തുന്നതിന്

  • Transaction → Scholarship Minority – Mark തുറന്ന് വരുന്ന വിന്‍ഡോയില്‍ ക്ലാസ്, ഡിവിഷന്‍ തെരഞ്ഞെടുക്കുക.

  • കുട്ടികളെ Select ചെയ്ത് വരുമാനം, മാര്‍ക്ക് എന്നിവ നല്‍കുക. നിര്‍ദേശങ്ങള്‍ പാലിക്കുക.

സ്പോര്‍ട്സ്, വിനോദ യാത്ര, സ്കൗട്ട്, …. രേഖപ്പെടുത്തുന്നതിന്

  • Transaction → Extra curiccular activities തുറന്ന് വരുന്ന വിന്‍ഡോയില്‍ ചേര്‍ക്കേണ്ടതായ കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍ അടിക്കുക. Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ആവശ്യമില്ലാത്ത ഫീല്‍ഡുകള്‍ മറച്ച് പ്രിന്റ് ചെയ്യുക.





    Font        Email : edutrace@gmail.com         Mob : 9446644142, 9400442112